Connect with us

kerala

ഇന്ധനവില ഇന്നും കൂട്ടി; രണ്ടാഴ്ചക്കിടെ ഇത് പത്താംതവണ

പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില

Published

on

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില.

രണ്ടാഴ്ചയ്ക്കിടെ ഇത് പത്താംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ വീണ്ടും തുടങ്ങുകയായിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോര്‍ഡിലെത്തി. ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടര്‍ന്നത്. 2014 ഒക്ടോബര്‍ 19നാണ് വില നിര്‍ണയാവകാശം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് വിട്ടുനല്‍കിയത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending