kerala

സംസ്ഥാനത്ത് ഡീസലിന് ഇന്നും ഇന്നലത്തെ വില; പെട്രോളിന് കൂട്ടി

By web desk 1

November 02, 2021

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. അതേസമയം, ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല.

തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 112 രൂപ 59 പൈസയായി. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ടുരൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറില്‍ മാത്രം കൂട്ടിയത്.

ഇന്ധന വില ഉയരുന്നതോടെ പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങളുടെയും വില കൂടുകയാണ്. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാല സമരം നടത്തുകയാണ്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 6 രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.