ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്‌ലിംലീഗ് പ്രശംസിക്കുന്നു.
ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്‌ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്‌ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.
തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.