india

ജി 20 വികസന പ്രവര്‍ത്തക സമിതിയോഗം കുമരകത്ത് തുടങ്ങി

By webdesk15

April 08, 2023

ജി 20 വികസന പ്രവര്‍ത്തക സമിതി യുടെ 2-ാമത് യോഗം കുമരകത്തെ കെ.ടി.ഡി.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ഈ മാസം 09 വരെ നടക്കുന്ന യോഗത്തില്‍ ജി 20 അംഗരാജ്യങ്ങൾ , 9 അതിഥി രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട് . വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീ.. നാഗരാജ് കെ. നായിഡുവും ശ്രീമതി ഇനാം ഗംഭീറും പരിപാടിക്ക് നേതൃത്വം നൽകും യോഗത്തിന് മുന്നോടിയായി വികസനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, നീതിയുക്തമായ ആഗോള ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉൾക്കൊള്ളിച്ച പരിപാടികൾ നടന്നിരുന്നു.