News

ഗഗന്‍യാന്‍ ദൗത്യം അന്തിമഘട്ടത്തില്‍; 2027 ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐ.എസ്.ആര്‍.ഒ

By webdesk17

October 24, 2025

ബംഗ്‌ളൂരു: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമെന്ന ഗഗന്‍യാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. പദ്ധതിയിലെ 90 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അയയ്ക്കുന്നതിനുമുമ്പ് മൂന്ന് ആളില്ലാ പേടകങ്ങള്‍ വിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ദൗത്യത്തില്‍ ‘വ്യോംമിത്ര’ എന്ന ഹ്യൂമനോയ്ഡിനെയും അയക്കും. ഇതിലൂടെ സുരക്ഷയും സാങ്കേതികതയും വിലയിരുത്തിയ ശേഷം നാല് യാത്രികരെയും ഉള്‍പ്പെടുത്തി ഗഗന്‍യാന്‍ ദൗത്യം നടപ്പാക്കാനാണ് പദ്ധതി. 2027ഓടെ ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് വി. നാരായണന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.