കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംഘടകര്‍ക്കെതിരെ കേസ്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും അനുമതി ഇല്ലാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ടൂര്‍ണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോര്‍ട്ട് നല്‍കും.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഫൈനല്‍ മത്സരം ആയതിനാല്‍ 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്.അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രി എത്തിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറം വ്യക്തമാക്കി.