india
ഗാന്ധിയെ കൊന്നത് ആര്.എസ്.എസ്, ഗോഡ്സെ ഒരു വര്ഗീയ വാദി, ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചവന്; രാഹുല് മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്മക്കും ആര്.എസ്.എസിന്റെ വക്കീല് നോട്ടീസ്
മലപ്പുറം യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില് സംസാരിച്ചതിനാണ് വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്.

യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്മക്കും ആര്.എസ്.എസിന്റെ വക്കീല് നോട്ടീസ്. മലപ്പുറം യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില് സംസാരിച്ചതിനാണ് വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 30ന് ആണ് യൂത്ത് കോണ്ഗ്രസ് ഈ പരിപാടി സംഘടിപ്പിച്ചത്.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണ് എന്ന് പറഞ്ഞതില് മാപ്പ് പറയണമെന്നാണ് നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ആര്.എസ്.എസ് സഹകാര്യവാഹക് ആണ് ഇരുവര്ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് ആര്.എസ്.എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല് മാങ്കൂട്ടത്തില് പരിപാടിക്കിടെ പറഞ്ഞിരുന്നു. ‘വൈ ഐ കില്ഡ് ഗാന്ധി’ എന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പുസ്തകത്തില് താന് ഗാന്ധിയെ കൊന്നത് വ്യക്തിപരമായ കാരണങ്ങള് അല്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാല് ആണെന്നും ഗോഡ്സെ പറഞ്ഞിട്ടുണ്ടെന്നും മാങ്കൂട്ടത്തില് ചൂണ്ടിക്കാട്ടി.
ഗാന്ധിജിക്കും അദ്ദേഹത്തിന്റെ ആശയങ്ങള്ക്കും പതിറ്റാണ്ടുകള് പിന്നിട്ടിട്ടും നിലനില്പ്പ് ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്ക്ക് കൊന്നു എന്നു പറയുന്നത് കേള്ക്കുമ്പോള് അറപ്പുണ്ടാകുന്നതെന്നും രാഹുല് പറഞ്ഞു. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തില് കമ്യൂണിസ്റ്റ് പാര്ട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നുവെന്നും മാങ്കൂട്ടത്തില് പ്രസംഗത്തില് കൂട്ടിച്ചേര്ത്തു.
‘ഗാന്ധിയെ കൊന്നതിന്റെ പേരില് മുന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്ക്കാര് ആര്.എസ്.എസിനെ 2 തവണ നിരോധിക്കുകയുണ്ടായി. ഗാന്ധിയെ കൊന്ന സംഘ്പരിവാറിനെതിരെ ഇന്ത്യയിലെ മതേതര വാദികള് അയിത്തം പ്രഖ്യാപിച്ചപ്പോള് സവര്ക്കറിന്റെയും ഗോള്വാര്ക്കറുടെയും ആര്.എസ്.എസിനോട് ആദ്യമായി സഖ്യം ചേര്ന്നത് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാര്ട്ടി ആണ്,’ രാഹുല് മാങ്കൂട്ടത്തില് പറഞ്ഞു.
ഗോഡ്സെ ഒരു വര്ഗീയ വാദിയാണെന്നും മഹാത്മാ ഗാന്ധി ഒരു മതേതര വാദിയാണെന്നതുമാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും രാഹുല് കൂട്ടിച്ചേര്ത്തു. ശരീരത്തെ കാര്ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്.എസ്.എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡി.എം.കെ വക്താവുമായ സല്മ പരിപാടിയില് പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായി ഇന്ത്യന് ജനത ചോരനീരാക്കി പോരാട്ടം നടത്തുമ്പോള് ആര്.എസ്.എസ് ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിക്കുകയായിരുന്നുവെന്നും സല്മ പറഞ്ഞു.
ഗാന്ധിയോടൊപ്പം സ്വാതന്ത്ര്യത്തിനായി ഇന്ത്യന് പൗരന്മാര് ദണ്ഡി യാത്ര നടത്തുമ്പോള് സവര്ക്കര് ബ്രിട്ടീഷ് അധികാരികള്ക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്ത് എഴുതുന്ന തിരക്കില് ആയിരുന്നുവെന്നും സല്മ വിമര്ശിച്ചു. ഇരുവരുടെയും നിലപാടുകളും വാക്കുകളും ആര്.എസ്.എസിനെ പ്രകോപിതരാക്കി എന്നതിന്റെ സൂചനയാണ് ഈ വക്കീല് നോട്ടീസ്.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര് ജ്യോതി മല്ഹോത്ര പാകിസ്താന് ഏജന്സികളുമായി സമ്പര്ക്കം പുലര്ത്തിയതായി കണ്ടെത്തല്
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്സികള് ചാരപ്രവര്ത്തനം നടത്താന് ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര് വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര് ജ്യോതി മല്ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്സികള് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില് പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര് പാകിസ്താന് ഏജന്സികളുമായി സജീവ സമ്പര്ക്കം പുലര്ത്തിയിരുന്നുവെന്ന് അന്വേഷണത്തില് കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്, നൗമാന് ഇലാഹി (ഉത്തര്പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ് (കൈത്താല്), മല്ഹോത്ര (ഹിസാര്) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര് പാകിസ്താന് ഏജന്സികള്ക്ക് സുപ്രധാനമായ വിവരങ്ങള് ചോര്ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്ത്തകര് സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്ത്തനങ്ങള്ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില് നിന്ന് പിടിയിലായ അര്മ്മാന് എന്നയാള് ഇന്ത്യയിലെ മൊബൈല് സിം കാര്ഡുകള് പാകിസ്താനിലെ ചാരപ്രവര്ത്തകര്ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്സ് എക്സ്പോയില് പങ്കെടുക്കുകയും വിവരങ്ങള് കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്സികള് കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്സികള് ചാരപ്രവര്ത്തനം നടത്താന് ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര് വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള് അറസ്റ്റില്
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില് യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്ഹി പാകിസ്താന് ഹൈക്കമ്മീഷനില് നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന് സൈന്യവുമായും മറ്റ് സൈനിക പ്രവര്ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള് പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള് അറസ്റ്റിലായത്. കോടതി അര്മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. കേന്ദ്ര അന്വേഷണ ഏജന്സികളില് നിന്ന് സൂചന ലഭിച്ചതിനെ തുടര്ന്നാണ് അര്മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള് വളരെക്കാലമായി വിവരങ്ങള് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് കണ്ടെത്തി.
india
യുപിയില് പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില് സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില് 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്.
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്കുട്ടിയെ സ്കൂളില്കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില് കയറ്റുകയായിരുന്നു. വഴിയില് വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില് കയറി. തുടര്ന്ന് ഇവര് പെണ്കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള് പെണ്കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതായി അഡീഷണല് പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
-
india2 days ago
ഒഡിഷയില് ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള് റദ്ദാക്കി
-
india2 days ago
ഇന്ത്യാ- പാക് സംഘര്ഷം: നിര്ത്തിവെച്ച ഐപിഎല് മത്സരങ്ങള് ഇന്ന് പുനരാരംഭിക്കും
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്സറുടെ തലയില്ചാരി കായിക മന്ത്രി
-
kerala3 days ago
അധ്യാപികയില് നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന് അറസ്റ്റില്
-
kerala1 day ago
ശശി തരൂരിനെ സര്വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില് രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര് പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്സ്