kerala

ഗണേഷ് കുമാറിൻ്റെ പൊതുജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യമാണ്. യു.ഡി.എഫിലേക്ക് അടുപ്പിക്കരുത്

By webdesk13

September 10, 2023

2016ലെ പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ ഉടമസ്ഥാവകാശം സരിതക്കാക്കാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഗണേഷിന്റെ തിരക്കഥയിൽ സരിത ഉന്നയിച്ച വ്യാജ ആരോപണങ്ങളുടെ ചിലവിൽ അനർഹമായി കിട്ടിയതാണത്. സിബിഐയുടെ കണ്ടെത്തൽ ഏറെ ഗൗരവമുള്ളതാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍.

ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ല. ഗണേഷിനെതിനെതിരെ തുറന്ന സമരത്തിലേക്ക് യൂത്ത് കോൺഗ്രസ് നീങ്ങുമെന്നും ഷാഫി പാലക്കാട് പറഞ്ഞു.