india

ഗാന്ധികുടുംബത്തിന്റേത് രക്തസാക്ഷിത്വമല്ല, അപകടമരണങ്ങളെന്ന് ബി.ജെ.പി മന്ത്രി

By Chandrika Web

February 01, 2023

ഗാന്ധികുടുംബത്തിലെ ഇന്ദിരാഗാന്ധിയുടെയും രാജീവ ്ഗാന്ധിയുടെയും മരണങ്ങള്‍ അപകടങ്ങളാണെന്നും അവയെ രക്തസാക്ഷിത്വമായി കാണാനാവില്ലെന്നും ബി.ജെ.പി ഉത്തര്‍ഖാണ്ഡ് മന്ത്രി ഗണേഷ് ജോഷി. സ്വാതന്ത്ര്യസമരത്തിലും ഭഗത് സിംഗ് പോലുള്ളവര്‍ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നും മന്ത്രി തട്ടിവിട്ടു. ശ്രീനഗറിലെ ഭാരത് ജോഡോയാത്രയുടെ സമാപനസമ്മേളനത്തില്‍ പിതാവിന്റെയും മുത്തശ്ശിയുടെയും വിയോഗത്തെപ്പറ്റി രാഹുല്‍ഗാന്ധി വികാരം കൊണ്ടിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ബി.ജെ.പി നേതാവിന്‍രെ വിടുവായത്തം. രാഹുല്‍ഗാന്ധിയുടെ ബുദ്ധിയില്‍ തനിക്ക് ഖേദമുണ്ടെന്നും രക്തസാക്ഷിത്വം ഗാന്ധികുടുംബത്തിന്റെ കുത്തകയല്ലെന്നും മന്ത്രി തുടര്‍ന്നു. ‘ അപകടമരണങ്ങളും രക്തസാക്ഷിത്വങ്ങളും രണ്ടാണ്. അയാള്‍ക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിനൊത്തല്ലേ സംസാരിക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ഗാന്ധിജി ആത്മഹത്യചെയ്തതാണെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ തനിപ്പകര്‍പ്പാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിച്ചു.