crime

കോളേജില്‍ ഗുണ്ടാപിരിവ്; ഹിന്ദുസേന നേതാവ് അറസ്റ്റില്‍

By webdesk14

September 02, 2023

കോളേജ് വിദ്യാര്‍ത്ഥികളുടെ അടുത്ത് ഗുണ്ടായിസം കാണിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്ത ഹിന്ദുസേന നേതാവ് നാഗര്‍കോവിലില്‍ പൊലീസ് പിടിയില്‍. വിനായക ചതുര്‍ഥി ആഘോഷത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയതിനാണ് ചിതറാല്‍ സ്വദേശി പ്രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

സി.എസ്.ഐ സഭ നടത്തുന്ന കോളജില്‍ ഇവര്‍ പണപ്പിരിവിന് എത്തുകയായിരുന്നു. പണം തരാനാവില്ലെന്ന് പറഞ്ഞ കോളജ് അധികൃതരോട് ഇവര്‍ ഗുണ്ടായിസം കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ സുശീലയുടെ പരാതിയില്‍ വടശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു.