crime

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; ഗുണ്ടാ നേതാവിന്റെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരുക്ക്

By webdesk14

July 26, 2023

വലിയതുറയില്‍ ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്‌റ്റേഷനിലെ എസ് ഐമാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് കുത്തേറ്റത്. കൊച്ചുവേളി മാധവപുരം സ്വദേശി ജാംഗോ കുമാര്‍ എന്ന അനില്‍കുമാറാണ് (40) പൊലീസിനെ ആക്രമിച്ചത്.

ഉച്ചയ്ക്ക് ജാംഗോ കുമാര്‍ നഗരത്തിലെ ഹോട്ടല്‍ ഉടമയെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസിന് നേരെ ജാംഗോ ആക്രമണം നടത്തിയത്. ഹോട്ടല്‍ ഉടമ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ജീപ്പിന് നേരെ ഇയാള്‍ പടക്കവും എറിഞ്ഞു. പടക്കമെറിഞ്ഞ് രക്ഷപ്പെട്ട ഇയാളുടെ ഒളിയിടം വളഞ്ഞപ്പോളാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്.