crime

വ്യാജ സ്വർണവുമായി സംഘം; ഒരാൾ പിടിയിൽ

By webdesk14

October 23, 2023

കരിപ്പൂർ: വിദേശത്തുനിന്ന് യാത്രക്കാരനു കള്ളക്കടത്തു സംഘം നൽകിയ ഒറിജനൽ സ്വർണ കാപ്സ്യൂളുകൾക്കു പകരം വ്യാജൻ ശരീരത്തിൽ ഒളിപ്പിച്ച് പുതിയ ‘സ്വർണക്കടത്ത് പൊട്ടിക്കൽ’. വ്യാജ കാപ്സ്യൂളുകളുമായി ഒരാൾ പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർപൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണു കസ്റ്റംസ് വ്യാജ കാപ്സ്യൂളുകളുമായി പിടികൂടിയത്.

സംഭവത്തെക്കുറിച്ച് കസ്റ്റംസ് പറയുന്നത്: സ്വർണവുമായി യാത്രക്കാരൻ ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെ തടഞ്ഞു നിർത്തി പരിശോധിച്ചു.

സ്വർണമാണെന്ന രീതിയിൽ, ശരീരത്തിൽ ഒളിപ്പിച്ച 4 കാപ്സ്യൂളുകൾ നൗഷാദ് എടുത്തുനൽകി. എന്നാൽ ആ മിശ്രിതങ്ങൾക്ക് 262 ഗ്രാം മാത്രമായിരുന്നു തൂക്കം. കൂടുതൽ ചോദ്യം ചെയ്തപ്പോൾ, ദോഹയിൽനിന്നു വിമാനം കയറുന്നതിനു മുൻപുതന്നെ സ്വർണമടങ്ങുന്ന കാപ്സ്യൂളുകൾ അവിടെ ഒരാൾക്ക് കൈമാറിയെന്നും അയാൾ നൽകിയ വ്യാജ കാപ്സ്യൂളുകൾ പകരം ശരീരത്തിൽ ഒളിപ്പിച്ച് യാത്ര തുടരുകയായിരുന്നുവെന്നും നൗഷാദ് സമ്മതിച്ചു.