Culture

കൊല്ലത്ത് ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു

By chandrika

September 13, 2018

കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന്‍ ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹന വില്‍പ്പന മേഖലയിലെ കുടിപ്പകയാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തലശ്ശേരിയില്‍ നിന്ന് മാരുതി ജിപ്‌സി വാനില്‍ വരികയായിരുന്ന ഇവരെ കായംകുളത്ത് നിന്ന് പിന്തുടര്‍ന്നെത്തിയെ ഐ ട്വന്റി കാറിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.