ആലപ്പുഴ: ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ ഗുണ്ടാ അക്രമണം. ആളു മാറിയുണ്ടായ തെറ്റിദ്ധാരണയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റെസ്റ്റോറന്റിലാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്യാനായി ചേര്‍ത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലില്‍ എത്തുകയായിരുന്നു. വാഹനം ഓടിച്ചതെന്ന തെറ്റിദ്ധാരണയിലായിരുന്നു ഹോട്ടലിലെ ജീവനക്കാരനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
പിടിച്ചുമാറ്റാനെത്തിയ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കളെയും മര്‍ദിച്ചതായും റിപ്പോര്‍ട്ട്. പിന്നീട് ആളു മാറിയെന്നാണ് പ്രതികള്‍ക്ക് വിവരം ലഭിച്ചത്.
ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പതിനേഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിറാമിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ രണ്ടു മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.