kerala

പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം വലിച്ചെറിഞ്ഞു; എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

By webdesk13

October 13, 2023

ഏലംകുളം പഞ്ചായത്ത് ഓഫീസിനകത്ത് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനകത്താണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാലിന്യം വലിച്ചെറിഞ്ഞത്. പഞ്ചായത്ത് അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഭരണസമിതി മാലിന്യസംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാക്കുകളില്‍ എത്തിച്ച മാലിന്യം പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിനു മുന്നില്‍ വിതറിയത്. ഇതോടെ നേരിയ സംഘര്‍ഷത്തിലേക്ക് കടന്നെങ്കിലും പൊലീസെത്തി സ്ഥിതി ശാന്തമാക്കി.

അതേസമയം, പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന്‍ സമരക്കാര്‍ക്ക് നേരെ മാലിന്യം വലിച്ചെറിഞ്ഞെന്നും ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകരാണ് ഓഫീസിന് മുന്നില്‍ മാലിന്യം വിതറിയതെന്നുമാണ് എല്‍.ഡി.എഫിന്റെ വിശദീകരണം.