തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ചാല ആര്യശാലയിലെ വി.എസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
മോഷ്ടാവ് കള്ളത്താക്കോല്‍ ഉപയോഗിച്ച് ഹോട്ടലിന്റെ അടുക്കളയില്‍ കടന്നുകൊണ്ട് നിറച്ച സിലിണ്ടര്‍ കവര്‍ന്നു കൊണ്ടുപോയതാണ്. ഹോട്ടലിലെ ചില സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും ഇന്‍വെര്‍ട്ടര്‍ സൗകര്യത്തിന്റെ കാരണത്താല്‍ മറ്റ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു. ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി.
മറ്റു സാധനങ്ങള്‍ ഒന്നും മോഷ്ടിക്കാതെ കൃത്യമായി ഗ്യാസ് കുറ്റി മാത്രം എടുത്തുകൊണ്ടുപോയ കള്ളന് ഫ്യൂസ് എവിടെയാണെന്ന് മുന്‍കൂട്ടി അറിയുന്നത്, ഇയാള്‍ക്ക് ഹോട്ടല്‍ നന്നായി അറിയാമെന്നതിന്റെ സൂചനയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.