kerala

ഗൗരിയമ്മക്കു സ്മാരകമായി പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങിനല്‍കണം; പിസി വിഷ്ണുനാഥ്

By web desk 1

June 08, 2021

അന്തരിച്ച മുതിര്‍ന്ന നേതാവ് കെആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പിസി വിഷ്ണുനാഥ് എം.എല്‍.എ. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു പി.സി വിഷ്ണുനാഥ്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്മാരകങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദേശം ബജറ്റിലുണ്ട്.