Sports

ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്

By webdesk18

December 05, 2025

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ഫോമിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്‌മെന്റിന് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏകദിനത്തില്‍ നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്‍ക്ക് ടീം മാനേജമെന്റിനോടുള്ള അകല്‍ച്ച കൂടാന്‍ ഇടയാക്കിട്ടുണ്ട്.സീനിയര്‍ താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്‍ അത്ര ഫോമില്‍ അല്ല എന്നുള്ളതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.

‘ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്’ തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.