More

ആരോഗ്യ പ്രവര്‍ത്തകരുടെ ശവപ്പറമ്പായി മാറിയ ഗസ്സ

By webdesk17

October 07, 2025

ഗസ്സ ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍ണ തകര്‍ച്ചയിലെത്തിയ ഒരു വിഭാഗം ഗസ്സയിലെ ആരോഗ്യ രംഗമാണ്. ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ 1772 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അതായത് ഒരു ദിവസം ശരാശരി രണ്ട് പേര്‍ വീതം കൊല്ലപ്പെടുന്നു. താല്‍ക്കാലിക വെ ടിനിര്‍ത്തല്‍ 2025 മാര്‍ച്ചില്‍ ഇസ്രാഈല്‍ ഏകപ ക്ഷീയമായി അവസാനിപ്പിച്ചതിന് ശേഷം ഇത് ദി നം പ്രതി മൂന്നു വിതം ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രീതിയിലേക്ക് മാറി മനുഷ്യതത്തിനെതിരായ ക്രൂരത എന്നാണ് യു.എന്‍ ഏജന്‍സി നടത്തിയ സ്വതന്ത്ര്യ അന്വേഷണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രാഈലിന്റെ ക്രൂരതയെ വിശേഷിപ്പിച്ചത്. ഗസ്സയിലെ ഏല്ലാ ആശുപത്രികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഒരു ആശുപത്രി പോലും പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അവശേഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ തളര്‍ന്ന് പരിതാപകരമായി വീടുകളിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ ബാഹുല്യവും ആശുപത്രിക്കു നേരെയുള്ള തുടര്‍ ആക്രമണവും കാരണം വിശ്രമമില്ലാതെ ജോലി ചെയ്യുകയാണിവരില്‍ പലരും ഇസ്രാഈലി ഉപരോധം കാരണം മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ഭക്ഷ്യധാന്യം, ഇന്ധനം എന്നിവ കിട്ടാക്കനിയായി മാറി. ഇതിനും പുറമെ 300 ആരോഗ്യ വകുപ്പ് ജീവനക്കാരെ ഇസ്രാഈല്‍ പിടികൂടി ജയിലിലാക്കി. പലരും പരിക്കേറ്റു കിടക്കുന്നു. ചിലര്‍ ഇസ്രാഈലി സൈന്യത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ഗസ്സയിലെ ആരോഗ്യ മേഖലയേയും മനുഷ്യരേയും സംരക്ഷിക്കുന്നതില്‍ ലോകം അമ്പേ പരാജയപ്പെട്ടതായി ഗസ്സയിലെ എം.എ.പി (മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീന്‍) ഗസ്സ ഡയരക്ടര്‍ ഫികര്‍ ഷാലുത് പറയുന്നു.