More

ഗസ്സ ആശുപത്രി ആക്രമണം: അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷട്ര സഭ

By webdesk14

October 20, 2023

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലേറെ ഫലസ്തീനികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ഗസ്സ അല്‍ അഹ്‌ലി ആശുപത്രി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യ രാഷട്രസഭ. സ്‌ഫോടനത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം കാര്യാലയം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്ത്യന്‍ മിഷിനറി വിഭാഗം നടത്തുന്ന ഗസ്സയിലെ അല്‍അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. ആശുപത്രി പരിസരം ദസുരക്ഷിതമായിരിക്കുമെന്ന കണക്കുകൂട്ടലില്‍ ഇവിടെ മുറ്റത്ത് അഭയം തേടിയിരുന്ന നിരവധി ഫലസ്തീനികള്‍ ആക്രമണതില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.