News

ആശുപത്രികള്‍ക്ക് നേരെയുള്ള ഇസ്രാഈൽ ആക്രമണം രൂക്ഷം ; ആയിരത്തോളം രോഗികൾ അപകടത്തിൽ

By webdesk15

November 12, 2023

അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രാഈൽ രണ്ടാമതും ബോംബാക്രമണം നടത്തി.ഇത്തവണ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് ആക്രമിച്ചത്.ചികിത്സയിലുള്ള ആയിരത്തോളം രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സഖൗത്ത് പറഞ്ഞു.അല്‍ ഷിഫ ആശുപത്രി സമുച്ചയം പൂര്‍ണമായും വളഞ്ഞ ഇസ്രാഈൽ സേന ശക്തമായ ആക്രണമാണ് നടത്തുന്നത്. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളളവര്‍ ജീവശ്വാസത്തിനായി പിടയുന്ന അവസ്ഥയാണ് ഗാസയിൽ. ആശുപത്രിയുമായുളള ആശയ വിനിമയം നഷ്ടമായതായി ലോകാരോഗ്യ സംഘടന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഗാസയിലെ മറ്റ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രാഈൽ സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്.