ഗസ്സയില്‍ നിന്നുള്ള ഫലസ്തീന്‍ കവിയും പ്രൊഫസറുമായ റിഫ്അത് അല്‍ അര്‍ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍'( If I Must Die). 2023 ഡിസംബറില്‍ റിഫ്അത് അല്‍ അര്‍ഈര്‍ ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ എന്ന കവിത അദ്ദേഹത്തിന്റെ മരണശേഷം പ്രചാരം നേടുകയും 250ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഞാന്‍ മരിച്ചാല്‍,
നിങ്ങള്‍ തീര്‍ച്ചയായും ഇവിടെ പാര്‍ക്കണം,
എന്റെ കഥകള്‍ ലോകത്തോടു ചേര്‍ക്കണം.
എന്റെ സാധനങ്ങളെല്ലാം വിറ്റൊരു തുക തേടണം,
അതിലൊരു വെണ്‍തുണിയും നൂലുകളും വാങ്ങണം.
?(അതു വെളുത്തിട്ട്, നീണ്ടൊരു വാലുള്ളതെങ്കില്‍ നന്ന്),
എന്തിനെന്നാല്‍,
ഗസ്സയില്‍ എന്റെ കുഞ്ഞുമോന്‍ കാത്തിടുമ്പോള്‍,
ആകാശത്തു കണ്ണുനട്ട്, പെട്ടെന്ന് മറഞ്ഞുപോയ്
ശരീരം വിട്ട്, തീനാളത്തില്‍ കരിഞ്ഞുപോയ
തന്റെ ഉപ്പയെത്തന്നെ അവന്‍ തേടുമ്പോള്‍,
?നിങ്ങള്‍ ഉണ്ടാക്കിയ എന്റെ പട്ടം അവന്‍ കാണട്ടെ,
അത് മാനത്തേറ്റം ഉയര്‍ന്ന് മെല്ലെ പാറട്ടെ.
ആ നിമിഷം, സ്‌നേഹം തിരികെ ഒരു മാലാഖ കൊണ്ടുവരുന്നു എന്ന്,
അവനൊന്ന് മനസ്സില്‍ ആഴത്തില്‍ വിശ്വസിക്കട്ടെ.
?ഞാന്‍ മരിക്കേണ്ടി വന്നാല്‍,
ആ പട്ടം ഒരു പ്രത്യാശയായ് ഇവിടെ നിലനില്‍ക്കട്ടെ,
അതൊരു കഥയായ് ഇവിടെ അവശേഷിക്കട്ടെ
കവി: ഡോ. റിഫ്അത് അല്‍ അര്‍ഈര്‍