News

ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യ; ഇസ്രാഈലി പൗരന്‍മാര്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി മാലദ്വീപ് സര്‍ക്കാര്‍

By webdesk18

April 16, 2025

ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി മാലദ്വീപ് സര്‍ക്കാര്‍. കുടിയേറ്റ നിയമനത്തിലെ പുതിയ മാറ്റങ്ങളുമായി സംബന്ധിച്ച നയപ്രഖ്യാപനം പ്രസിഡന്റ് മുഹമ്മദ് മുയിസു നടത്തി. അതെസമയം, ഇരട്ടപൗരത്വമുള്ള ഇസ്രാഈല്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് രണ്ടാം പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കില്ല.

ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ‘ഇസ്രാഈല്‍ തുടരുന്ന വംശഹത്യയോടുള്ള പ്രതിഷേധവും മറുപടിയുമാണിത്. ഫലസ്തീനെതിരായ തുടരുന്ന ഇസ്രാഈലിന്റെ നടപടികളെ അപലപിക്കുന്നതിലും മാലദ്വീപ് ഉറച്ചുനില്‍ക്കുന്നു.’ സര്‍ക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രാഈലികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് 2024 ല്‍ മന്ത്രിസഭയുടെ ശിപാര്‍ശപ്രകാരമാണ്. ഇസ്രാഈലി പാസ്‌പോര്‍ട്ട് ഉടമകള്‍ മാലദ്വീപില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചതും പാസായതും.