kerala

മതവിദ്വേഷ പരാമര്‍ശം; പി.സി.ജോര്‍ജ് ഇന്ന് കീഴടങ്ങിയേക്കും

By webdesk18

February 24, 2025

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ഒളിവില്‍ പോയ പി.സി.ജോര്‍ജ് ഇന്ന് പൊലീസില്‍ കീഴടങ്ങിയേക്കും. എന്നാല്‍ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പ് പി.സിയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പറഞ്ഞ് പി.സിയുടെ മകന്‍ ഈരാറ്റുപേട്ട പൊലീസുമായി ബന്ധപ്പട്ടിരുന്നു. അതേസമയം പി.സി.ജോര്‍ജിനെ വീട്ടില്‍ എത്തിച്ചതിന് പിന്നാലെ അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനാണ് ബിജെപി തീരുമാനം.

എന്നാല്‍ ബിജെപിയുടെ ഈ പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയേക്കില്ല. പി.സിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ ഈരാറ്റുപേട്ടയില്‍ വിന്യസിച്ചിട്ടുണ്ട്. ജനുവരി 5ന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മുഴുവന്‍ മുസ്ലീങ്ങളും വര്‍ഗീയവാദികളാണെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നും പി.സി.ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.