Connect with us

News

ജര്‍മന്‍ സൂപ്പര്‍താരം മെസ്യൂട്ട് ഓസില്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം മൈസൂദ് ഓസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.

Published

on

മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട്  ഓസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ആലോചിചനകള്‍ക്ക് ശേഷം ഞാന്‍ അടിയന്തിരമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. 17 വര്‍ഷമായി പ്രഫഷണല്‍ ഫുട്‌ബോളര്‍ ആവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാന്‍ അതിന് വളരെ നന്ദിയുള്ളവനായിരിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി എന്നെ പരുക്ക് അലട്ടുകയാണ്. അതുകൊണ്ട് തന്നെ ഫുട്‌ബോളിന്റെ വലിയ ലോകം വിടാന്‍ സമയമായെന്ന് വ്യക്തമായിരിക്കുന്നു.- ഓസില്‍ കുറിച്ചു.

17 വര്‍ഷം നീണ്ട കരിയറാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ജര്‍മനിയ്ക്ക് വേണ്ടി 2009-ല്‍ അരങ്ങേറ്റം കുറിച്ച താരം 92 മത്സരങ്ങള്‍ കളിക്കുകയും 23 ഗോളുകള്‍ നേടുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് ഓസില്‍. ഷാല്‍ക്കെയില്‍ ക്ലബ്ബ് ഫുട്ബോള്‍ തുടങ്ങിയ ഓസില്‍ പിന്നീട് വെര്‍ഡര്‍ ബ്രെമെന്‍, റയല്‍ മഡ്രിഡ്, ആഴ്സനല്‍ ഫെനെര്‍ബാക്ക് എന്നീ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടി. നിലവില്‍ ഈസ്താംബൂള്‍ ബസക്സെഹിറിനുവേണ്ടിയാണ് ഓസില്‍ കളിക്കുന്നത്.

kerala

യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം

കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Published

on

പത്തനംതിട്ടയില്‍ യൂണിഫോമില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനം. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി.

ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഭിനവിനെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.

Continue Reading

News

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍

ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

Published

on

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍ . ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയാണെന്ന് ആമസോണ്‍ ഇസ്രാഈലിലെ ഉപഭോക്താക്കളെ അറിയിച്ചു.

‘പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം, ഞങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാനോ നിങ്ങളുടെ പ്രദേശത്തേക്ക് ഡെലിവറി നല്‍കാനോ കഴിയില്ല’ എന്ന് ആമസോണ്‍ വെബ്‌സൈറ്റില്‍ കുറിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിനനുസരിച്ച് സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.

Continue Reading

india

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending