ശരീരം നന്നാക്കാനെത്തിയ ബോഡി ബില്‍ഡര്‍ക്ക് ട്രെയിനര്‍ നല്‍കിയത് പന്തയക്കുതിരയ്ക്ക് ഉന്മേഷം ഉണ്ടാകാനുള്ള മരുന്നുകള്‍. ചങ്ങരംകുളം സ്വദേശി സന്തോഷിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. പത്ത് വര്‍ഷത്തിലേറെയായി സന്തോഷ് ജിമ്മില്‍ പോകുന്നു.
ഗള്‍ഫില്‍ ഒരു ജോലിക്ക് വേണ്ടിയാണ് ശരീരം സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായിട്ടാണ് തിരൂരിലെ ട്രെയിനറിനടുത്ത് പോയത്. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇയാളാണ് പലതരം മരുന്നുകള്‍ നല്‍കിയെന്നും ചിലത് ശരീരത്തില്‍ കുത്തിവച്ചതായും പറയുന്നു. എട്ട് മാസത്തിനിടെ എണ്‍പതിനായരിത്തോളം രൂപയുടെ മരുന്നുകള്‍ വാങ്ങി. മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് പലവിധ രോ?ഗങ്ങള്‍ ബാധിച്ചു. തുടര്‍ന്ന് ഡോക്ടറിനെ കണ്ടപ്പോഴാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് മനസിലായത്.
സാധരണ ആരോഗ്യമുള്ളയാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്തനാര്‍ബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകള്‍ യുവാവിന് നല്‍കിയതായി കണ്ടെത്തി. ഹൃദയാഘാതത്തിനുശേഷം നെഞ്ചിടിപ്പു കുറയ്ക്കാനുള്ള മരുന്ന്, നീര്‍വീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോര്‍മോണ്‍ തെറപ്പിക്കുള്ള മരുന്ന് എന്നിവയും നല്‍കി.
പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാന്‍ നല്‍കുന്ന ബോള്‍ഡിനോള്‍ ഉള്‍പ്പെടെ ട്രെയിനറുടെ നിര്‍ദേശപ്രകാരം യുവാവ് കഴിച്ചു. ബോള്‍ഡിനോള്‍ നിരോധിക്കപ്പെട്ടതാണ്. തുടര്‍ന്ന് സന്തോഷ് ട്രെയിനര്‍ക്കെതിരെ തിരൂര്‍ ഡിവൈഎസ്പിക്കു പരാതി നല്‍കി.