More

ചരിത്രമെഴുതി ഗസല ഹഷ്മി; വെർജീനിയ ലഫ്. ഗവർണറായി ഇന്ത്യൻ വംശജ; പദവിയിലെത്തുന്ന ആദ്യ മുസ്‍ലിം വനിത

By webdesk14

November 05, 2025

വെർജീനിയ: ന്യൂയോർക്ക് മേയറായി ഡെമോക്രാറ്റ് പ്രതിനിധി സൊഹ്റാൻമംദാനിയുടെ തെരഞ്ഞെടുക്കപ്പെട്ടതിനിടെ അമേരിക്കയിൽ ഏറ്റവും വലിയ വിജയം നേടി ഇന്ത്യൻ വംശജയായ മുസ്‍ലിം സ്ഥാനാർഥി ഗസല ഹഷ്മി.

വെർജിനിയ സ്റ്റേറ്റിന്റെ ലഫ്റ്റനന്റ് പദവിയിലേക്കാണ് ഹൈദരാബാദിൽ ജനിച്ച ഗസല ഹഷ്മി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ റീഡിനെയാണ് വ്യക്തമായ മേധാവിത്വത്തിൽ ഗസല തോൽപിച്ചത്. ​നിലവിൽ റിച്ച്മോണ്ട് സൗത്ത് ​സ്റ്റേറ്റ് സെനറ്ററായ ഇവർ, അമേരിക്കയിലെ 45 സ്റ്റേറ്റുകളുടെ ചരിത്രത്തിൽ ലഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിം-ഏഷ്യൻ അമേരിക്കനായി മാറി.

1964ൽ ഹൈദരാബാദിൽ ജനിച്ച്, അഞ്ചു വയസ്സുവരെ ഇന്ത്യയിൽ വളർന്ന ശേഷമാണ് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. പഠനം പൂർത്തിയാക്കിയ ശേഷം വിദ്യഭ്യാസ-അകാദമിക് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. റിച്മോണ്ട് സർവകലാശാലയിലും ​ജെ. സർജന്റ് റെയ്നോൾഡ്സ് കമ്യൂണിറ്റി കോളജിലുമായി 25 വർഷത്തോളം അധ്യാപക ജീവിതം.