News

‘ഗിഡിയോണിന്റെ രഥം’ ഗസ്സയിലെ സൈനിക ഓപ്പറേഷൻ പരാജയം

By webdesk17

September 03, 2025

ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം മെയ് മാസം തൊട്ട് നടപ്പാക്കാൻ ശ്രമിച്ച പ്രത്യേക സൈനിക ഓപ്പറേഷൻ ‘ഗിദയോണിന്റെ രഥം’ പരാജയപ്പെട്ടുവെന്ന് ആഭ്യന്തര റിപ്പോർട്ട്. ഇസ്രായേലി സൈനിക നീക്കത്തിനെ പ്രതിരോധിക്കാൻ ഹമാസ് ദാവീദിന്റെ കല്ലുകൾ (DAVIDS STONES) എന്ന പേരിൽ ഗസ്സയിൽ നടത്തിയ പ്രതിരോധം വിജയിച്ചുവെന്ന് ഹമാസ് സൈനിക വിഭാഗം വക്താവായ അബു ഉബൈദ അവസാന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

ഗസ്സയിലെ ഇസ്രായേലി ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, വടക്കൻ ഗസ്സയിലെ ജനതയെ നിർബന്ധിച്ച് തെക്കോട്ട് മാറ്റി വടക്കൻ ഗസ്സ നിയന്ത്രിക്കുക, ഹമാസിന്റെ സൈനിക ശക്തി പൂർണമായും പരാജയപ്പെടുത്തുക, ഗസ്സയിലെ ഭക്ഷണ വിതരണം യുഎൻ ഏജൻസികളിൽ നിന്നും ഗസ്സ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പൂർണമായും ഇസ്രായേലിന്റെ നേരിട്ടുള്ള ചൊൽപടിയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് ഓപ്പറേഷന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്.ഓപ്പറേഷന്റെ ആസൂത്രണത്തിൽ വന്ന പാളിച്ചകൾ മൂലം പരാജയം സംഭവിച്ചു എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.