kerala

ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

By webdesk14

April 08, 2024

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി നിഖിത എൻ ആണ് മരിച്ചത്

ചെമ്മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് നിഖിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആന്തരികാവയവങ്ങൾ തകരാറിലായതിന് പിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.