kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By webdesk14

August 07, 2023

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ പത്തനാപുരം സ്വദേശി ഷമീര്‍ ആണ് പിടിയിലായത്.

പെണ്‍കുട്ടിയെ ബസില്‍ വച്ച് ശല്യം ചെയ്‌തെന്നാണ് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്. ആനന്ദപ്പള്ളിയില്‍വച്ചാണ് കെഎസ്ആര്‍ടിസി ബസില്‍ വച്ച് പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.