india

ഡല്‍ഹിയില്‍ ഗോഡൗണ്‍ തീപിടിച്ച് തകര്‍ന്നുവീണു

By webdesk14

March 28, 2023

ഡല്‍ഹിയിലെ ബദര്‍പുരില്‍ ഗോഡൗണിന് തീപിടിച്ച് കെട്ടിടം തകര്‍ന്നു. തിങ്കള്‍ രാത്രിയാണ് സംഭവം. രാത്രി 11 ഓടെയാണ് തീപിടിത്തമുണ്ടായതിന്റെ വിവരം അറിഞ്ഞതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. 19 അഗ്നി ശമന സേനാ യൂനിറ്റുകള്‍ സംഭവസ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.

തീയണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടം തകര്‍ന്നു വീഴുകയും ചെയ്തു. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തണുപ്പിക്കല്‍ പ്രക്രിയകള്‍ തുടരുകയാണ്. ആളാപായമില്ല.