kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള; കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

By webdesk17

October 10, 2025

ശബരിമലയിലെ സ്വര്‍ണപ്പാളി കഴവ് പോയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. തിരിമറി നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തം. എല്ലാ കാര്യങ്ങളും എസ്.ഐ.ടി അന്വേഷിക്കണം. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും നിഷ്പക്ഷമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്നും സത്യം പുറത്തുവരുന്നതുവരെ സംയമനം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെവ്വേറെ കേസുകള്‍ വേണോയെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.