കൊല്ലം: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 3 കിലോ 330 ഗ്രാം സ്വര്‍ണം കരുനാഗപ്പള്ളി ജി.എസ്.ടി സ്‌ക്വാഡ് പിടികൂടി. വിപണിയില്‍ ഒന്നരക്കോടി രൂപ വില വരും. പന്തളത്തേക്കാണ് സ്വര്‍ണം കൊണ്ടുപോയത്.

ജി.എസ്.ടി. നിയമം സെക്ഷന്‍ 129 പ്രകാരം നോട്ടീസ് നല്‍കി പിഴയായി 8.5 ലക്ഷം രൂപ ഈടാക്കി സ്വര്‍ണാഭരണങ്ങള്‍ ഉടമയായ മഹാരാഷ്ട്ര സ്വദേശിക്ക് തിരികെ നല്‍കി. ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണര്‍ കെ.സുരേഷ്, ഇന്റലിജന്റ് ഡപ്യൂട്ടി കമ്മീഷണര്‍ ഇര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.