കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ആവശ്യം മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 86.6 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ വാങ്ങിയത്. ആഭരണങ്ങളുടെ ആവശ്യകത പകുതിയോളമായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 101.6 ടണ്‍ ആയിരുന്നു സ്വര്‍ണത്തിന്റെ ആവശ്യം. ഇത്തവണ അത് 52.8 ആയി കുറഞ്ഞു.

എന്നാല്‍ സ്വര്‍ണത്തിന്റെ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 52 ശതമാനമാണ് വര്‍ധന. വില കുത്തനെ കൂടിയതിനാല്‍ നിക്ഷേപ മൂല്യത്തില്‍ 107 ശതമാനത്തിന്റെ വര്‍ധനയുണ്ട്. സ്വര്‍ണം പുനരുപയോഗിക്കുന്നതിന്റെ കാര്യത്തിലും 14 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.

നിക്ഷേപമെന്ന നിലയില്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യം വീണ്ടും കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനമാണ് മൂന്നാം പാദത്തിലെ വര്‍ധന. എന്നാല്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ മൂന്നാം പാദത്തില്‍ കുറവായിട്ടാണ് രേഖപ്പെടുത്തിയത്. ആഗോള തലത്തില്‍ 19 ശതമാനമാണ് ഇടിവ്. 892 സ്വര്‍ണമാണ് ഇക്കാലയളവില്‍ വാങ്ങിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ ഇടിയുന്നത്.

അതേ സമയം രാജ്യത്തെ സ്വര്‍ണ വില്‍പന കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ്. കോവിഡ് പ്രതിസന്ധിയുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിലക്കൂടുതല്‍ കൂടി വന്നതാണ് കാരണം. 252 ടണ്‍ സ്വര്‍ണമാണ് ഈ വര്‍ഷം വിറ്റത്.