സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ ഏഴാം ദിവസവും വില വര്‍ധിച്ചതോടെ പൊന്നും വിലയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 12,945 രൂപയും, പവന് 880 രൂപ കൂടി 1,03,560 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചിരുന്നു. 18 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയിലെത്തി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 4500 ഡോളര്‍ കടന്നു. 4,534.16 ഡോളറാണ് ഇന്നത്തെ വില. 54.63 ഡോളറാണ് ഇന്ന് കൂടിയത്. 1.22 ശതമാനമാണ് വര്‍ധന. ആഗോളവിപണിയില്‍ ഈ വര്‍ഷം മാത്രം 71 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുന്നതും വിപണിയില്‍ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു.