കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും ലക്ഷം കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,00,760 രൂപയായി ഉയര്‍ന്നു. പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയില്‍ 145 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,595 രൂപയായി. 2026ല്‍ ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷം കടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 1.9 ശതമാനം വര്‍ധന രേഖപ്പെടുത്തി, ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,411.14 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 21 ശതമാനം ഉയര്‍ന്ന് 4,419.90 ഡോളറായി.
വെനിസ്വേലയില്‍ യു.എസ് നടത്തിയ ആക്രമണമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചു. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചതും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.