kerala

സ്വര്‍ണവില വീണ്ടും 40,000 കടന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1000ലധികം രൂപ

By Test User

December 14, 2022

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

ഗ്രാമിന് 5000 രൂപയും കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വില 5030 രൂപയായി ഉയര്‍ന്നു. ഈ മാസം തുടക്കത്തില്‍ 39,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.