കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.

ഫെബ്രുവരി ഒന്നാം തിയ്യതി പവന് 36,800 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഇടിയുകയായിരുന്നു. അഞ്ചാം തിയത് പവന് വില 35,000 രൂപയിലെത്തിയിരുന്നു. പിന്നീട് വില വീണ്ടും വര്‍ധിക്കുകയാണ് ചെയ്തത്.

ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതാണ് ഈ മാസം തുടക്കത്തില്‍ വില കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.