kerala

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 160 രൂപ വര്‍ധിച്ചു

By webdesk13

June 20, 2024

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 53000 കടന്നു. ഇന്ന് 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.