News

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ല; പവന്‍ വില 1.05 ലക്ഷം രൂപയ്ക്ക് മുകളില്‍

By webdesk17

January 18, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 280 രൂപ വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില 1,05,440 രൂപയായി ഉയര്‍ന്നിരുന്നു. ഇന്നും അതേ നിരക്കാണ് തുടരുന്നത്.

എന്നാല്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കൂടുതലാകും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂട്ടിച്ചേര്‍ത്താല്‍, ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,20,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.

അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന സൂചനകളാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കിയാണു സംസ്ഥാനത്തെ സ്വര്‍ണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വില, ഇറക്കുമതി തീരുവ, നികുതികള്‍, രൂപഡോളര്‍ വിനിമയ നിരക്കിലെ മാറ്റങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്.