Indian Traditional Gold Necklace shot in studio light.

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 58,400 രൂപ തന്നെ

By webdesk17

October 22, 2024

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടി പടിയായി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ വിയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു ഇന്നലെ വരെ കണ്ടുകൊണ്ടിരുന്നത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപയാണ് വില. ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ ഒക്ടോബര്‍ പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.