kerala

റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണവില; പവന് ഇന്ന് 1200 രൂപയുടെ വര്‍ധനവ്

By webdesk17

August 30, 2025

സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണവില. പവന് ഇന്ന് 1200 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തുകയായിരുന്നു. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.