കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടുതവണ ഇടിഞ്ഞതോടെ വിപണിയില്‍ വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,865യും പവന് 94,920യുമായി വില എത്തിയിരിക്കുന്നു.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,760യും 14 കാരറ്റ് സ്വര്‍ണം 40 രൂപ കുറഞ്ഞ് 7,600യുമാണ്. ഇന്നലെ രാവിലെ തന്നെ സ്വര്‍ണവിലയില്‍ ആദ്യ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അപ്പോള്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും താഴ്ന്നിരുന്നു.
18 കാരറ്റ് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,805 ആയപ്പോള്‍, 14 കാരറ്റ് വില 20 രൂപ കുറഞ്ഞ് 7,640 ആയി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴെയാണ്. സ്പോട്ട് ഗോള്‍ഡ് 4,204.73 ഡോളര്‍ നിലവാരത്തിലേക്ക് ഇടിഞ്ഞു. ഫെഡറല്‍ റിസര്‍വ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, അതോടൊപ്പം കേന്ദ്രബാങ്കുകളുടെ ശക്തമായ സ്വര്‍ണവാങ്ങലും വിപണിയെ സ്വാധീനിക്കുന്നത് തുടരുകയാണ്.
നിലവിലെ പ്രവചനങ്ങള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 5000 ഡോളര്‍ കടക്കാന്‍ സാധ്യത കാണുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 11,955 ആയപ്പോള്‍, പവന് 200 രൂപ ഉയര്‍ന്ന് 95,640 ആയിരുന്നു.