തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് പവന് 4,840 രൂപ ഉയര്‍ന്നു. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14,715 രൂപയും ഒരു പവന് 1,17,720 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ശക്തമായ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് ദൃശ്യമായിരുന്നത്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് സ്വര്‍ണവില 1.31 ലക്ഷം രൂപ കടന്നിരുന്നു. തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ പരമാവധി ലാഭം ലക്ഷ്യമിട്ട് സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍ പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം വാങ്ങാന്‍ രംഗത്തെത്തി.
ഇതോടെ സ്വര്‍ണവില വീണ്ടും ഉയരുകയും, ഒരു വിഭാഗം നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയ്ക്ക് തയ്യാറാകുകയും ചെയ്തു. നിക്ഷേപകര്‍ പരമാവധി ലാഭം ലക്ഷ്യമിട്ട് നടത്തുന്ന ഇടപെടലുകളാണ് നിലവില്‍ സ്വര്‍ണവിലയില്‍ അടിക്കടി ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമാണ് വില.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,415 രൂപയും പവന് 75,320 രൂപയുമാണ്. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,070 രൂപയും പവന് 48,560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപയായി തുടരുകയാണ്.