കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99600 രൂപയും ഗ്രാമിന് 12450 രൂപയുമായി. ഇന്നലെ പവന് 12,485 രൂപയും ഗ്രാമിന് 99,880 രൂപയുമായിരുന്നു കേരളത്തിലെ സ്വര്‍ണവില.
ഒരു പവന്‍ ആഭരണത്തിന് ശനിയാഴ്ചത്തെ നിരക്ക് അനുസരിച്ച് 1,07,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികള്‍ കണക്കാക്കുന്നത്. ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടിച്ചേര്‍ന്ന് വില വീണ്ടും ഉയരുമെന്നതിനാല്‍ സ്വര്‍ണം നാണയമായി കൈവശം വെക്കുന്ന പതിവുമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഡോളര്‍, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.