kerala

സ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ മൂന്നാംദിവസവും ഇടിവ്

By nazmiya nazreen

June 18, 2026

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയും പവന് 1,160 രൂപ കുറഞ്ഞ് 1,09,640 രൂപയുമായി. രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന വില ഉച്ചക്ക് ശേഷമാണ് കുറഞ്ഞത്.ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായിരുന്നു വില. 25 രൂപയുടെ കുറവ് രേഖപ്പെടുത്തി 13,850 രൂപയായിരുന്നു ഗ്രാം വില. അന്താരാഷ്ട്രവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് ഇന്ന് 117.89 ഡോളര്‍ കുറഞ്ഞ് 4,243.35 ഡോളറായി മാറി. 2.70 ശതമാനമാണ് കുറഞ്ഞത്.