kerala

ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ വില; ഇന്ന് കുറഞ്ഞത് രണ്ട് തവണ

By webdesk18

December 31, 2025

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ സ്വര്‍ണവില കുറഞ്ഞു. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12395 രൂപയും പവന് 99,160 രൂപയുമായി. ഡിസംബര്‍ 27നായിരുന്നു കേരളത്തില്‍ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 1,04,440 രൂപയായിരുന്നു അന്നത്തെ വില.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില കുറയുന്നത്. 5,280 രൂപയാണ് മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത്. ഇന്ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.

ആഗോള വിപണിയില്‍ തുടര്‍ച്ചയായി ട്രോയ് ഔണ്‍സിന് 57.71 ഡോളര്‍ കുറഞ്ഞു. കൂടി 4,313.06 ഡോളറാണ് ഇന്നത്തെ സ്‌പോട്ട് ഗോള്‍ഡ് വില. 1.32 ശതമാനമാണ് ഇടിഞ്ഞത്.