Indian Traditional Gold Necklace shot in studio light.

kerala

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില; പവന് 840 രൂപ കുറഞ്ഞു

By webdesk17

October 27, 2025

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,410 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 91,280 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.

ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകള്‍ നല്‍കി ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,082.77 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. ഒരു ശതമാനം ഇടിവോടെ ഔണ്‍സിന് 4,095.80 ഡോളറാണ് സ്വര്‍ണത്തിന്റെ ഭാവി വില.

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 115 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 11,515 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന്റെ വിലയില്‍ 920 രൂപയുടെ വര്‍ധനവുണ്ടായി. 92,120 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്.