കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായി. ഗ്രാമിന് 90 രൂപയൂടെ കുറവുണ്ടായി. അതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,135 രൂപയായി. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. ഇതോടെ നവംബറില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച കണ്ടത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തുന്ന സ്വര്‍ണവില ചൊവ്വാഴ്ച 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും വില ഇടിഞ്ഞതാണ് ശ്രദ്ധേയമായത്. ഒക്ടോബറില്‍ സ്വര്‍ണവില 86,560 രൂപ (മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്) മുതല്‍ 97,360 രൂപ (മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്) വരെ മാറ്റങ്ങള്‍ കാട്ടിയിരുന്നു. സെപ്റ്റംബറില്‍ ഏറ്റവും താഴ്ന്നത് 77,640 രൂപയും ഏറ്റവും ഉയര്‍ന്നത്. 86,760 രൂപയായിരുന്നു. വിദേശ വിപണിയിലെ വിലത്തകര്‍ച്ചയും ഡോളറിന്റെ മൂല്യവര്‍ധനയും ആഭ്യന്തര വിപണിയിലേക്കും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. അടുത്ത ദിവസങ്ങളിലും വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാമെന്നാണ് പ്രവചനം.