കൊച്ചി: മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് ഇറാന്‍ മേഖലയില്‍ വീണ്ടും ഉയര്‍ന്നുവരുന്ന സംഘര്‍ഷസാഹചര്യത്തെ തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 210 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,345 രൂപയായി. പവന്റെ വിലയില്‍ 1,680 രൂപയുടെ വര്‍ധനയോടെ 1,14,760 രൂപയായി ഉയര്‍ന്നു.
ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.2 ശതമാനം കുറഞ്ഞ് 4,968 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ ശക്തമായതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.